Numbers 8:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനം തിരുസാന്നിധ്യകൂടാരത്തിന്‍റെ അടുത്തു വന്നാല്‍ അവര്‍ക്ക് അത്യാഹിതമുണ്ടാകും. അങ്ങനെ സംഭവിക്കാതിരിക്കാനും ഇസ്രായേല്‍ജനത്തിനുവേണ്ടി തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാനും പ്രായശ്ചിത്തം കഴിക്കാനുമായി അവരുടെ ഇടയില്‍നിന്നു ലേവ്യരെ വേര്‍തിരിച്ച് അഹരോനും പുത്രന്മാര്‍ക്കും ഞാന്‍ ദാനം ചെയ്തിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന്നു അടുത്തുവരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്‌വാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു അഹരോന്നും പുത്രന്മാർക്കും ദാനം ചെയ്തുമിരിക്കുന്നു.
Malayalam 1992 MBSI
യിസ്രായേല്‍മക്കള്‍ വിശുദ്ധമന്ദിരത്തിന്നു അടുത്തു വരുമ്പോള്‍ അവരുടെ ഇടയില്‍ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍ യിസ്രായേല്‍മക്കളുടെ വേല ചെയ്‍വാനും യിസ്രായേല്‍മക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാന്‍ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു അഹരോന്നും പുത്രന്മാര്‍ക്കും ദാനം ചെയ്തുമിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന് അടുത്തുവരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന് സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്യുവാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് അഹരോനും പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽമക്കള്‍ വിശുദ്ധമന്ദിരത്തിന് അടുത്തു വരുമ്പോള്‍ അവരുടെ ഇടയിൽ ബാധ ഉണ്ടാകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്‍വാനും യിസ്രായേൽമക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാന്‍ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് അഹരോനും പുത്രന്മാര്‍ക്കും ദാനം ചെയ്തുമിരിക്കുന്നു.
Malayalam Bible POC-ML 2013
സമാഗമകൂടാരത്തില്‍ ഇസ്രായേല്‍ജനത്തിനുവേണ്ടി സേവനം ചെയ്യാനും, അവര്‍ക്കുവേണ്ടി പരിഹാരകര്‍മങ്ങള്‍ അനുഷ്‌ഠിക്കാനും, ജനം വിശുദ്ധസ്‌ഥലത്തെ സമീപിച്ചാല്‍ അവരുടെയിടയില്‍ മഹാമാരിയുണ്ടാകാതിരിക്കാനും ആയി അവരില്‍നിന്നു ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്ത്‌ അഹറോനും പുത്രന്മാര്‍ക്കും ഇഷ്‌ടദാനമായി കൊടുത്തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേല്യർക്കുവേണ്ടി സമാഗമകൂടാരത്തിൽ വേലചെയ്യാനായും അവർ വിശുദ്ധമന്ദിരത്തോടടുക്കുമ്പോൾ യാതൊരു ബാധയും അവരുടെമേൽ വരാതിരിക്കാൻ അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാനായും ലേവ്യരെ ഞാൻ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു.”