Numbers 8:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ കാണിച്ചുകൊടുത്ത മാതൃകയില്‍ വിളക്കുകാല്‍ നിര്‍മ്മിച്ചു. ചുവടുമുതല്‍ മുകളിലത്തെ പുഷ്പാകൃതിയിലുള്ള അഗ്രങ്ങള്‍വരെ അടിച്ചുപരത്തിയ സ്വര്‍ണംകൊണ്ടാണു വിളക്കുകാല്‍ നിര്‍മ്മിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവൻ നിലവിളക്കു ഉണ്ടാക്കി.
Malayalam 1992 MBSI
നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതല്‍ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവന്‍ നിലവിളകൂ ഉണ്ടാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിലവിളക്ക് പണിതത് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ആയിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിലവിളക്കിന്‍റെ പണിയോ, അതു പൊന്നുകൊണ്ട് അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്‍റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെതന്നെ അവന്‍ നിലവിളക്ക് ഉണ്ടാക്കി.
Malayalam Bible POC-ML 2013
ചുവടു മുതല്‍ ശിഖരങ്ങള്‍വരെ സ്വര്‍ണം അടിച്ചു പരത്തി നിര്‍മിച്ചതായിരുന്നു വിളക്കുകാല്‍. കര്‍ത്താവ്‌ മോശയ്‌ക്കു കാണിച്ചുകൊടുത്ത മാതൃകയില്‍ത്തന്നെയാണ്‌ അതുണ്ടാക്കിയത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിളക്കുതണ്ടുകൾ നിർമിച്ചത് ഇപ്രകാരമായിരുന്നു: അതിന്റെ ചുവടുമുതൽ പുഷ്പപുടംവരെ അടിച്ചുപരത്തിയ തങ്കംകൊണ്ടായിരുന്നു. മോശയ്ക്ക് യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരംതന്നെ വിളക്കുതണ്ട് നിർമിച്ചു.