Numbers 9:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചിലപ്പോള്‍ കുറെ ദിവസത്തേക്കു മാത്രമേ മേഘം കൂടാരത്തിന്‍റെ മുകളില്‍ ഉണ്ടായിരിക്കുകയുള്ളൂ. അപ്പോള്‍ സര്‍വേശ്വരന്‍റെ കല്പനപോലെ അവര്‍ പാളയമടിക്കും; അവിടുത്തെ കല്പന ലഭിക്കുമ്പോള്‍ അവര്‍ പുറപ്പെടുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.
Malayalam 1992 MBSI
ചിലപ്പോള്‍ മേഘം തിരുനിവാസത്തിന്മേല്‍ കുറെനാള്‍ ഇരിക്കും; അപ്പോള്‍ അവര്‍ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പന പോലെ യാത്ര പുറപ്പെടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചിലപ്പോള്‍ മേഘം തിരുനിവാസത്തിന്മേൽ കുറെനാള്‍ ഇരിക്കും; അപ്പോള്‍ അവര്‍ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.
Malayalam Bible POC-ML 2013
ചിലപ്പോള്‍ ഏതാനും ദിവസം മാത്രം മേഘം കൂടാരത്തിനുമുകളില്‍ നിന്നു. അപ്പോഴും കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ച് അവര്‍ പാളയത്തില്‍ത്തന്നെ വസിച്ചു. അവിടുത്തെ കല്‍പനയനുസരിച്ചു മാത്രമേ അവര്‍യാത്ര പുറപ്പെട്ടുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചില അവസരങ്ങളിൽ കുറച്ചു ദിവസങ്ങളിലേക്കുമാത്രമേ മേഘം സമാഗമകൂടാരത്തിനു മുകളിലുണ്ടായിരുന്നുള്ളൂ; യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയത്തിൽ കഴിയുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ യാത്രപുറപ്പെടുകയും ചെയ്യും.