Obadiah 1:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു ശത്രുക്കള്‍ അവരുടെ ഗോപുരങ്ങള്‍ ഭേദിച്ച് അകത്തു കടന്നപ്പോള്‍ നീ മാറി നില്‌ക്കുകയായിരുന്നു. അന്ന് അന്യദേശക്കാര്‍ യെരൂശലേമിന്‍റെ സമ്പത്ത് അപഹരിച്ചപ്പോള്‍ നീയും അവരില്‍ ഒരാളെപ്പോലെ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ എതിരെ നിന്ന നാളിൽ, അന്യജാതിക്കാർ അവന്റെ സമ്പത്തു അപഹരിച്ചു കൊണ്ടുപോകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിന്നു ചീട്ടിടുകയും ചെയ്ത നാളിൽ തന്നേ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു.
Malayalam 1992 MBSI
നീ എതിരെ നിന്ന നാളില്‍ അന്യജാതിക്കാര്‍ അവന്റെ സമ്പത്തു അപഹരിച്ചു കൊണ്ടുപോകയും അന്യദേശക്കാര്‍ അവന്റെ ഗോപുരങ്ങളില്‍ കടന്നു യെരൂശലേമിന്നു ചീട്ടിടുകയും ചെയ്ത നാളില്‍ തന്നേ, നീയും അവരില്‍ ഒരുത്തനെപ്പോലെ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ അകന്നുനിന്ന നാളിൽ, പരദേശികൾ അവന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിനു ചീട്ടിടുകയും ചെയ്ത നാളിൽ തന്നെ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ എതിരേ നിന്ന നാളിൽ അന്യജാതിക്കാര്‍ അവന്‍റെ സമ്പത്ത് അപഹരിച്ചുകൊണ്ടുപോകയും അന്യദേശക്കാര്‍ അവന്‍റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിനു ചീട്ടിടുകയും ചെയ്ത നാളിൽത്തന്നെ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു.
Malayalam Bible POC-ML 2013
അന്യര്‍ അവന്‍െറ സമ്പത്ത്‌ അപഹരിക്കുകയും വിദേശീയര്‍ അവന്‍െറ കവാടം കടക്കുകയും ജറുസലെമിനുവേണ്ടി നറുക്കിടുകയും ചെയ്‌തപ്പോള്‍ നീ അവരിലൊരുവനെപ്പോലെ മാറിനിന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപരിചിതർ അദ്ദേഹത്തിന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും വിദേശികൾ അദ്ദേഹത്തിന്റെ കവാടങ്ങളിൽക്കൂടി കടന്ന് ജെറുശലേമിനു നറുക്കിടുകയും ചെയ്ത ദിവസം നീ അകന്നുനിന്നു, നീയും അവരിൽ ഒരാളെപ്പോലെ ആയിരുന്നു.