Obadiah 1:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓടിപ്പോകുന്നവരെ വധിക്കാന്‍ വഴിക്കവലയില്‍ നീ നില്‌ക്കരുതായിരുന്നു. ദുരിതദിവസത്തില്‍ അവരില്‍ ശേഷിച്ചവരെ നീ ശത്രുക്കള്‍ക്ക് ഏല്പിച്ചുകൊടുക്കരുതായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാൻ നീ വഴിത്തലെക്കൽ നിൽക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവന്നു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.
Malayalam 1992 MBSI
അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാന്‍ നീ വഴിത്തലെക്കല്‍ നില്‍ക്കേണ്ടതല്ല; കഷ്ടദിവസത്തില്‍ അവന്നു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരിൽ രക്ഷപെട്ടുപോയവരെ ഛേദിച്ചുകളയുവാൻ നീ വഴിത്തലയ്ക്കൽ നിൽക്കരുതായിരുന്നു; കഷ്ടദിവസത്തിൽ അവന് ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കരുതായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ പലായിതന്മാരെ ഛേദിച്ചുകളവാന്‍ നീ വഴിത്തലയ്ക്കൽ നില്ക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.
Malayalam Bible POC-ML 2013
അവന്‍െറ ആളുകളില്‍ പലായനം ചെയ്‌ത വരെ വെട്ടിവീഴ്‌ത്താന്‍ വഴിത്തിരിവുകളില്‍ നീ നില്‍ക്കരുതായിരുന്നു. കഷ്‌ടതയുടെ നാളുകളെ അതിജീവി ച്ചഅവന്‍െറ ആളുകളെ നീ ശത്രുവിന് ഏല്‍പിച്ചുകൊടുക്കരുതായിരുന്നു. സകല ജനതകളുടെയുംമേല്‍ കര്‍ത്താവിന്‍െറ ദിനം ആസന്നമായിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരിലെ പലായിതരെ വെട്ടിമുറിക്കാൻ വഴിത്തലയ്ക്കൽ നീ കാത്തുനിൽക്കരുതായിരുന്നു, ദുരിതദിനത്തിൽ അവരിൽ ശേഷിച്ചിട്ടുണ്ടായിരുന്നവരെ നീ ഏൽപ്പിച്ചുകൊടുക്കരുതായിരുന്നു.