Obadiah 1:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നെഗബിലുള്ളവര്‍ ഏശാവിന്‍റെ മലയും താഴ്വരയിലുള്ളവര്‍ ഫെലിസ്ത്യദേശവും കൈവശപ്പെടുത്തും. ഇസ്രായേല്‍ജനം എഫ്രയീംപ്രദേശവും ശമര്യാപ്രദേശവും കൈവശമാക്കും. ബെന്യാമീന്‍ഗോത്രക്കാര്‍ ഗിലെയാദു സ്വന്തമാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തെക്കേ ദേശക്കാർ ഏശാവിന്റെ പർവ്വതവും താഴ്‌വീതിയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീംപ്രദേശത്തെയും ശമര്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.
Malayalam 1992 MBSI
തെക്കേ ദേശക്കാര്‍ ഏശാവിന്റെ പര്‍വ്വതവും താഴ്വീതിയിലുള്ളവര്‍ ഫെലിസ്ത്യദേശവും കൈവശമാക്കും; അവര്‍ എഫ്രയീംപ്രദേശത്തെയും ശമര്‍യ്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തെക്കെ ദേശക്കാർ ഏശാവിന്റെ പർവ്വതവും താഴ്വരയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീമിന്റെയും ശമര്യയുടെയും പ്രദേശങ്ങൾ കൈവശമാക്കും; ബെന്യാമീൻ ഗിലെയാദിനെ കൈവശമാക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തെക്കേ ദേശക്കാര്‍ ഏശാവിന്‍റെ പര്‍വതവും താഴ്വീതിയിലുള്ളവര്‍ ഫെലിസ്ത്യദേശവും കൈവശമാക്കും; അവര്‍ എഫ്രയീംപ്രദേശത്തെയും ശമര്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.
Malayalam Bible POC-ML 2013
നെഗെബിലുള്ളവര്‍ ഏസാവുമലയും ഷെഫേലായിലുള്ളവര്‍ ഫിലിസ്‌ത്യരുടെ ദേശവും കൈവശമാക്കും. അവര്‍ എഫ്രായിമിന്‍െറയും സമരിയായുടെയും ദേശം കൈവശപ്പെടുത്തും. ബഞ്ചമിന്‍ ഗിലയാദ്‌ സ്വന്തമാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തെക്കേദേശക്കാർ ഏശാവിന്റെ പർവതങ്ങളിൽ താമസിക്കും കുന്നിൻപ്രദേശങ്ങളിലുള്ളവർ ഫെലിസ്ത്യരുടെദേശവും കൈവശമാക്കും. അവർ എഫ്രയീമിന്റെയും ശമര്യരുടെയും ദേശങ്ങൾ കൈവശപ്പെടുത്തും ബെന്യാമീനോ, ഗിലെയാദിനെ അവകാശമാക്കും.