Obadiah 1:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉത്തര ഇസ്രായേലില്‍നിന്നു പ്രവാസികളായിപ്പോയ സൈന്യം തിരിച്ചുവന്നു ഫിനിഷ്യമുതല്‍ വടക്കോട്ട് സാരെഫാത്ത് വരെയുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കും; സെഫാരെദിലുള്ള യെരൂശലേംപ്രവാസികള്‍ നെഗബിലെ പട്ടണങ്ങള്‍ കൈവശമാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ കോട്ടയിൽനിന്നു പ്രവാസികളായി പോയ യിസ്രായേൽമക്കൾ സാരെഫാത്ത്‌വരെ കനാന്യർക്കുള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
Malayalam 1992 MBSI
ഈ കോട്ടയില്‍നിന്നു പ്രവാസികളായി പോയ യിസ്രായേല്‍മക്കള്‍ സാരെഫാത്ത്വരെ കനാന്യര്‍ക്കുംള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികള്‍ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവിടെനിന്ന് പ്രവാസികളായിപ്പോയ യിസ്രായേൽമക്കൾ സാരെഫാത്ത്‌വരെ കനാന്യർക്കുള്ളതും, സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ കോട്ടയിൽനിന്നു പ്രവാസികളായിപോയ യിസ്രായേൽമക്കള്‍ സാരെഫാത്ത്‍വരെ കനാന്യര്‍ക്കുള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികള്‍ തെക്കേദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
Malayalam Bible POC-ML 2013
ഹാലായിലുള്ള ഇസ്രായേല്യരായ പ്രവാസികള്‍ സരേഫാത്തുവരെയുള്ള ഫെനീഷ്യപ്രദേശം കൈവശമാക്കും. സേഫരാദിലുള്ള ജറുസലെമിലെ പ്രവാസികള്‍ നെഗെബിന്‍െറ നഗരങ്ങള്‍ സ്വന്തമാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കനാനിലുള്ള ഇസ്രായേൽ പ്രവാസികളുടെ ഈ സമൂഹം സാരെഫാത്തുവരെയുള്ള ഈ ദേശം കൈവശമാക്കും; ജെറുശലേമിൽനിന്നുള്ള പ്രവാസികളിൽ സെഫാരദിലുള്ളവർ തെക്കേദേശത്തിലെ നഗരങ്ങൾ കൈവശമാക്കും.