Obadiah 1:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിര്‍ത്തിപ്രദേശംവരെ നിന്നെ ഓടിച്ചുകളഞ്ഞു. നിന്നോടു സഖ്യം ചെയ്തവര്‍ നിന്നെ തോല്പിച്ചിരിക്കുന്നു. നിന്‍റെ വിശ്വസ്തമിത്രങ്ങള്‍ നിനക്കു കെണിയൊരുക്കി; അവരുടെ സാമര്‍ഥ്യം എവിടെപ്പോയി എന്ന് അവര്‍ നിങ്ങളെപ്പറ്റി പറയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവർ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല.
Malayalam 1992 MBSI
നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവര്‍ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവര്‍ നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്നോട് സഖ്യതയുള്ളവരെല്ലാം നിന്നെ അതിർത്തിയോളം അയച്ചുകളഞ്ഞു; നിന്നോട് സമാധാനമുള്ളവർ നിന്നെ ചതിച്ച് തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്ക് കെണിവയ്ക്കുന്നു; ആർക്കും അത് മനസ്സിലാകുന്നതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവര്‍ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്‍റെ ആഹാരം ഭക്ഷിക്കുന്നവര്‍ നിനക്കു കെണിവയ്ക്കുന്നു; അവനു ബുദ്ധി ഒട്ടും ഇല്ല.
Malayalam Bible POC-ML 2013
നിന്നോടു സഖ്യം ചെയ്‌തവരെല്ലാം നിന്നെ വഞ്ചിച്ചിരിക്കുന്നു. അവര്‍ നിന്നെ അതിര്‍ത്തിവരെ ഓടിച്ചിരിക്കുന്നു. നിന്നോടു കൂട്ടുചേര്‍ന്നവര്‍ നിനക്കെതിരേ പ്രബലരായിരിക്കുന്നു. നിന്‍െറ വിശ്വസ്‌തമിത്രങ്ങള്‍ നിനക്കു കെണി വച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്നോടു സഖ്യമുള്ളവർ നിന്നെ അതിർത്തിയിലേക്കു പായിക്കും; നിന്റെ സ്നേഹിതർ നിന്നെ ചതിച്ചു കീഴടക്കും; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കെണിവെക്കും, എന്നാൽ നീ അതു മനസ്സിലാക്കുകയില്ല.”