Philemon 1:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സുവിശേഷത്തെപ്രതിയുള്ള എന്‍റെ കാരാഗൃഹവാസകാലത്ത് എന്നെ സഹായിക്കേണ്ടതിന് താങ്കള്‍ക്കു പകരം അവനെ എന്‍റെ അടുക്കല്‍ നിറുത്തുവാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
Malayalam (ERV) WBTC Bible
സുവിശേഷത്തിനുവേണ്ടി ഞാന്‍ തടവിലായിരിക്കുന്ന ഈ സമയത്ത് എന്നെ സഹായിക്കുന്നതിനായി എന്‍റെ ഒപ്പം അവനെ നിര്‍ത്തുന്നതിന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ക്കു വേണ്ടി അവന്‍ എന്നെ സഹായിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു.
Malayalam 1992 MBSI
സുവിശേഷംനിമിത്തമുള്ള തടവില്‍ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കല്‍ തന്നേ നിര്‍ത്തിക്കൊള്‍വാന്‍ എനിക്കു ആഗ്രഹമുണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്ക് പകരം എന്റെ അടുക്കൽ തന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സുവിശേഷം നിമിത്തമുള്ള തടവില്‍ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നി നക്കു പകരം എന്‍റെ അടുക്കല്‍തന്നെ നിര്‍ത്തിക്കൊള്‍വാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
Malayalam Bible POC-ML 2013
സുവിശേഷത്തെപ്രതിയുള്ള എന്‍െറ ബന്‌ധിതാവസ്‌ഥയില്‍ നിനക്കുവേണ്ടി എന്നെ ശുശ്രൂഷിക്കാന്‍ ഞാന്‍ അവനെ സന്തോഷപൂര്‍വം എന്നോടൊപ്പം നിറുത്തുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സുവിശേഷത്തിനുവേണ്ടി ബന്ധനത്തിൽ കഴിയുന്ന എന്നെ ശുശ്രൂഷിക്കാൻ നിനക്കുപകരം അവനെ എന്റെ അടുക്കൽ നിർത്താൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.