Philemon 1:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പക്ഷേ, താങ്കളുടെ സമ്മതം കൂടാതെ ഒന്നും ചെയ്യരുതെന്നു ഞാന്‍ നിശ്ചയിച്ചു. താങ്കളുടെ ഔദാര്യം നിര്‍ബന്ധംകൊണ്ടല്ല, പൂര്‍ണ മനസ്സോടെ പ്രദര്‍ശിപ്പിക്കേണ്ടതാണല്ലോ.
Malayalam (ERV) WBTC Bible
എന്നാല്‍ ആദ്യമേ നിങ്ങളോട് ചോദിക്കാതെ ഞാന്‍ ഒന്നും ചെയ്തില്ല. അപ്പോള്‍ നിങ്ങള്‍ എനിക്കായി ചെയ്യുന്ന നല്ലതിന്‍റെ പ്രേരകശക്തി എന്‍റെ നിര്‍ബന്ധത്താലല്ല പ്രത്യുത നിങ്ങളുടെ സ്വന്തം ആഗ്രഹത്താലാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‌വാൻ എനിക്കു മനസ്സില്ലായിരുന്നു.
Malayalam 1992 MBSI
എങ്കിലും നിന്റെ ഗുണം നിര്‍ബ്ബന്ധത്താല്‍ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാന്‍ എനിക്കു മനസ്സില്ലായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും നിന്റെ നന്മ നിർബ്ബന്ധത്താൽ അല്ല, മനസ്സോടെ ആകേണ്ടതിന്, നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യുവാൻ എനിക്ക് താല്പര്യമില്ലായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും നിന്റെ ഗുണം നിര്‍ബന്ധത്താല്‍ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാന്‍ എനിക്കു മനസ്സില്ലായിരുന്നു.
Malayalam Bible POC-ML 2013
നിന്‍െറ ഒൗദാര്യം നിര്‍ബന്‌ധത്താലാകാതെ സ്വതന്ത്രമനസ്‌സാല്‍ ആകുന്നതിനാണ് നിന്‍െറ സമ്മതം കൂടാതെ ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കാത്തത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ചെയ്യുന്ന ഏത് ഔദാര്യവും നിർബന്ധത്താലല്ല, മനസ്സോടെ ചെയ്യുന്നതായിരിക്കണം. അതുകൊണ്ടാണ്, നിന്റെ സമ്മതംകൂടാതെ ഒന്നുംതന്നെ ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്.