Philemon 1:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ ഇനി വെറും ഒരു അടിമയല്ല; അടിമ എന്നതിലുപരി, അവന്‍ എനിക്കു പ്രിയങ്കരനായ ഒരു സഹോദരന്‍ ആകുന്നു. എങ്കില്‍ അടിമ എന്ന നിലയിലും, കര്‍ത്താവുമായുള്ള ബന്ധത്തില്‍ സഹോദരന്‍ എന്ന നിലയിലും അവന്‍ താങ്കള്‍ക്ക് എത്രയധികം പ്രിയങ്കരനായിരിക്കും!
Malayalam (ERV) WBTC Bible
ഒരു അടിമയായല്ല, അടിമയേക്കാളും മെച്ചമായി ഒരു പ്രിയ സഹോദരനായാണ് അവനെ നിങ്ങള്‍ക്കു ലഭിക്കുന്നത്. ഞാനവനെ വളരെ സ്നേഹിക്കുന്നു. പക്ഷേ നിങ്ങള്‍ അതിലേറെയും സ്നേഹിക്കുന്നു. കര്‍ത്താവില്‍ ഒരു സഹോദരനായും മനുഷ്യനായും നിങ്ങള്‍ അവനെ സ്നേഹിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയ സഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?
Malayalam 1992 MBSI
അവന്‍ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരന്‍ തന്നേ; അവന്‍ വിശേഷാല്‍ എനിക്കു പ്രിയന്‍ എങ്കില്‍ നിനക്കു ജഡസംബന്ധമായും കര്‍ത്തൃസംബന്ധമായും എത്ര അധികം?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഇനി ദാസനല്ല, ദാസനേക്കാൾ ഉപരി പ്രിയ സഹോദരൻ തന്നെ; അവൻ വിശേഷാൽ എനിക്ക് പ്രിയൻ എങ്കിൽ നിനക്ക് ജഡപ്രകാരവും കർത്താവിലും എത്ര അധികം?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഇനി ദാസനല്ല, ദാസനുമീതെ പ്രിയസഹോദരന്‍തന്നെ; അവന്‍ വിശേഷാല്‍ എനിക്കു പ്രിയന്‍ എങ്കില്‍ നിനക്കു ജഡസംബന്ധമായും കര്‍ത്തൃസംബന്ധമായും എത്ര അധികം?
Malayalam Bible POC-ML 2013
ഇനി ഒരു ദാസനായിട്ടല്ല, അതിലുപരി, ലൗകികമായും കര്‍ത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒനേസിമൊസ് ഇനിമേൽ ദാസനല്ല, ദാസനിലുപരി എനിക്ക് ഏറ്റവും പ്രിയമുള്ള സഹോദരനാണ്. അങ്ങനെയെങ്കിൽ മാനുഷികമായും കർത്താവിലും അയാൾ നിനക്ക് എത്രയധികം പ്രിയപ്പെട്ടവൻ!