Philemon 1:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ ദൈവം കേള്‍ക്കുമെന്നും, എന്നെ നിങ്ങള്‍ക്കു വീണ്ടും ലഭിക്കുമെന്നുമാണ് എന്‍റെ പ്രത്യാശ. അതുകൊണ്ട് എനിക്കുവേണ്ടി ഒരു വാസസൗകര്യം അവിടെ ഒരുക്കിക്കൊള്ളണം.
Malayalam (ERV) WBTC Bible
കൂടാതെ, എനിക്കു താമസിക്കുവാനായി ദയവായി ഒരു മുറി ഒരുക്കുക. ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നും നിങ്ങളുടെ അടുത്തു വരാന്‍ എനിക്കു സാധിക്കുമെന്നും ഞാന്‍ ആശിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക.
Malayalam 1992 MBSI
ഇതല്ലാതെ നിങ്ങളുടെ പ്രാര്‍ത്ഥനയാല്‍ ഞാന്‍ നിങ്ങള്‍ക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാര്‍പ്പിടം ഒരുക്കിക്കൊള്‍ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത്രയുമല്ല, നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്ക് നൽകപ്പെടുമെന്ന് പ്രത്യാശ ഉള്ളതുകൊണ്ട് എനിക്ക് താമസസൗകര്യം ഒരുക്കിക്കൊള്ളുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതല്ലാതെ നിങ്ങളുടെ പ്രാര്‍ഥനയാല്‍ ഞാന്‍ നിങ്ങള്‍ക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ട് എനിക്കു പാര്‍പ്പിടം ഒരുക്കിക്കൊള്‍ക.
Malayalam Bible POC-ML 2013
മറ്റൊരുകാര്യംകൂടി: എനിക്കു നീ താമസസൗകര്യം ഒരുക്കിത്തരണം. എന്തെന്നാല്‍, നിന്‍െറ പ്രാര്‍ഥനകള്‍ മൂലം ദൈവം എന്നെ നിന്‍െറ അടുക്കല്‍ എത്തിക്കുമെന്നാണ്‌ എന്‍െറ പ്രത്യാശ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റൊരു കാര്യംകൂടി: നിങ്ങളുടെ പ്രാർഥനയുടെ ഫലമായി ദൈവം എന്നെ നിങ്ങളുടെ അടുത്തേക്കയയ്ക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. അതുകൊണ്ട് നീ എനിക്കു താമസസൗകര്യം ഒരുക്കണം.