Philippians 1:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിനെപ്രതിയാണ് ഞാന്‍ കാരാഗൃഹത്തില്‍ ആയിരിക്കുന്നത് എന്ന് എല്ലാ അകമ്പടിപ്പട്ടാളക്കാര്‍ക്കും ഇവിടെയുള്ള മറ്റെല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു.
Malayalam (ERV) WBTC Bible
ഞാന്‍ എന്തുകൊണ്ടു തടവിലായി എന്നുള്ളതു വളരെ വ്യക്തമാണ്. ഞാന്‍ ക്രിസ്തുവിന്‍റെ ഒരു വിശ്വാസി ആയതുകൊണ്ട് ഞാന്‍ തടവിലായി. എല്ലാ ജനങ്ങള്‍ക്കുമെന്ന പോലെ എല്ലാ കാവല്‍ക്കാര്‍ക്കും ഇതറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ബന്ധനങ്ങൾ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും
Malayalam 1992 MBSI
എന്റെ ബന്ധനങ്ങള്‍ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തില്‍ ഒക്കെയും ശേഷം എല്ലാവര്‍ക്കും തെളിവായിവരികയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് എന്റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടിപട്ടാളത്തിൽ ഒക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ബന്ധനങ്ങള്‍ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടിപട്ടാളത്തിലൊക്കെയും ശേഷം എല്ലാവര്‍ക്കും തെളിവായി വരികയും
Malayalam Bible POC-ML 2013
കാരണം, ഞാന്‍ ക്രിസ്‌തുവിനുവേണ്ടിയാണ് ബന്‌ധനസ്‌ഥനായതെന്നു പ്രത്തോറിയം മുഴുവനിലുംശേഷം എല്ലാവര്‍ക്കും സുവിദിതമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ, ഞാൻ ചങ്ങല ധരിച്ചിരിക്കുന്നത് ക്രിസ്തു നിമിത്തമാണെന്ന് കൊട്ടാരനിവാസികൾ എല്ലാവർക്കും മറ്റുള്ളവർക്കും വ്യക്തമായിട്ടറിയാൻ കഴിഞ്ഞു.