Philippians 1:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ തടവിലായതു മൂലം സഹോദരന്മാരില്‍ മിക്കപേര്‍ക്കും കര്‍ത്താവിലുള്ള വിശ്വാസം ഉറയ്‍ക്കുകയും ദൈവത്തിന്‍റെ സന്ദേശം നിര്‍ഭയം പ്രഘോഷിക്കുന്നതിനുള്ള ധൈര്യം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.
Malayalam (ERV) WBTC Bible
ഞാന്‍ ഇപ്പോഴും തടവിലാണ്, പക്ഷേ, വിശ്വാസികളില്‍ ഏറിയ പങ്കിനും അതെപ്പറ്റി ഇപ്പോള്‍ മെച്ചമായി തോന്നുന്നു. അതുകൊണ്ട് അവര്‍ക്ക് ക്രിസ്തുവിനെപ്പറ്റിയുള്ള സന്ദേശം പറയുന്നതിന് കൂടുതല്‍ ധൈര്യം തോന്നുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു.
Malayalam 1992 MBSI
സഹോദരന്മാര്‍ മിക്കപേരും എന്റെ ബന്ധനങ്ങളാല്‍ കര്‍ത്താവില്‍ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാന്‍ അധികം തുനിയുകയും ചെയ്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ട് ദൈവത്തിന്റെ വചനം ഭയം കൂടാതെ അധികമായി പ്രസ്താവിക്കുവാൻ ധൈര്യത്തോടെ ഇരിക്കുകയും ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാര്‍ മിക്കപേരും എന്‍റെ ബന്ധനങ്ങളാല്‍ കര്‍ത്താവില്‍ ധൈര്യം പൂണ്ടു ദൈവത്തിന്‍റെ വചനം ഭയം കൂടാതെ പ്രസ്താവിപ്പാന്‍ അധികം തുനിയുകയും ചെയ്തിരിക്കുന്നു.
Malayalam Bible POC-ML 2013
മിക്കസഹോദരര്‍ക്കും എന്‍െറ ബന്‌ധനംനിമിത്തം കര്‍ത്താവില്‍ ആത്‌മധൈര്യം ലഭിച്ചതുകൊണ്ട്‌ ഭയംകൂടാതെ ദൈവവചനം പ്രസംഗിക്കാന്‍ അവര്‍ കൂടുതല്‍ സന്നദ്‌ധരായിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുമാത്രമല്ല എന്റെ കാരാഗൃഹവാസംനിമിത്തം ഒട്ടുമിക്ക സഹോദരങ്ങളും കർത്താവിൽ ആത്മവിശ്വാസമാർജിച്ചു; അവർ നിർഭയരായി ദൈവവചനം ഘോഷിക്കാൻ കൂടുതൽ ധൈര്യം പ്രകടിപ്പിക്കുകയും ചെയ്തു.