Philippians 1:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആദ്യത്തെ കൂട്ടര്‍ ആത്മാര്‍ഥതകൊണ്ടല്ല പിന്നെയോ കക്ഷിതാത്പര്യംകൊണ്ടാണ് ക്രിസ്തുവിനെ വിളംബരം ചെയ്യുന്നത്; ബന്ധനസ്ഥനായ എന്നെ കൂടുതല്‍ ക്ലേശിപ്പിക്കാമെന്നത്രേ അവര്‍ കരുതുന്നത്.
Malayalam (ERV) WBTC Bible
എന്നാല്‍ മറ്റാള്‍ക്കാര്‍ ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കുന്നത് അവര്‍ സ്വാര്‍ത്ഥരായതുകൊണ്ടാണ്. പ്രസംഗിക്കാനുള്ള അവരുടെ പ്രേരണ തെറ്റാണ്. തടവില്‍ എനിക്ക് ഉപദ്രവം ചെയ്യുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റവരോ എന്റെ ബന്ധനങ്ങളിൽ എനിക്കു ക്ലേശം വരുത്തുവാൻ ഭാവിച്ചുകൊണ്ടു നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നതു.
Malayalam 1992 MBSI
മറ്റവരോ എന്റെ ബന്ധനങ്ങളില്‍ എനിക്കു ക്ളേശം വരുത്തുവാന്‍ ഭാവിച്ചുകൊണ്ടു നിര്‍മ്മലതയോടെയല്ല ശാഠ്യത്താല്‍ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മറ്റവരോ, എന്റെ ബന്ധനങ്ങളിൽ എനിക്ക് പ്രയാസം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല, സ്വാർത്ഥതയിൽ നിന്നത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റവരോ എന്‍റെ ബന്ധനങ്ങളില്‍ എനിക്കു ക്ലേശം വരുത്തുവാന്‍ ഭാവിച്ചുകൊണ്ട് നിര്‍മ്മലതയോടെയല്ല ശാഠ്യത്താല്‍ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. പിന്നെ എന്ത്?
Malayalam Bible POC-ML 2013
ആദ്യത്തെ കൂട്ടര്‍ കക്‌ഷിമാത്‌സര്യംമൂലം, എന്‍െറ ബന്‌ധ നത്തില്‍ എനിക്കു ദുഃഖം വര്‍ധിപ്പിക്കാമെന്നു വിചാരിച്ചുകൊണ്ട്‌ ആത്‌മാര്‍ഥത കൂടാതെ ക്രിസ്‌തുവിനെ പ്രസംഗിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മാത്സര്യപൂർവം ക്രിസ്തുവിനെ പ്രസംഗിക്കുന്നവർ ആകട്ടെ ആത്മാർഥത ഇല്ലാതെ, എന്റെ കാരാഗൃഹവാസം കൂടുതൽ ദുഷ്കരമാക്കുന്നതിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്.