Philippians 1:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതു സാരമില്ല! ഉദ്ദേശ്യം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ. എങ്ങനെയായാലും ക്രിസ്തുവിനെക്കുറിച്ചാണല്ലോ പ്രസംഗിക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ എനിക്കു സന്തോഷമേയുള്ളൂ; ഈ സന്തോഷത്തില്‍ ഞാന്‍ തുടരുകയും ചെയ്യും.
Malayalam (ERV) WBTC Bible
അവര്‍ എനിക്കു പ്രശ്നങ്ങള്‍ ഉണ്ടാക്കുക ആണെങ്കില്‍ ഞാനതു കാര്യമാക്കില്ല. അവര്‍ ക്രിസ്തുവിനെപ്പറ്റി പറയുന്നു എന്നതാണു പ്രധാനം. ഞാനതു ആഗ്രഹിക്കുന്നു. ശരിയായ കാരണത്തിനു വേണ്ടി അവര്‍ അതു ചെയ്യണമെന്നു ഞാനാശിക്കുന്നു. തെറ്റായ കാരണം കൊണ്ടാണ് അവര്‍ അതു ചെയ്യുന്നതെങ്കിലും ഞാന്‍ സന്തോഷവാനാണ്. ക്രിസ്തുവിനെപ്പറ്റി പറയുന്നതുകൊണ്ടാണ് ഞാന്‍ സന്തോഷിക്കുന്നതും ആ സന്തോഷത്തില്‍ തുടരുന്നതും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ എന്തു? നാട്യമായിട്ടോ പരമാർത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
Malayalam 1992 MBSI
പിന്നെ എന്തു? നാട്യമായിട്ടോ പരമാര്‍ത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ എന്ത്? അഭിനയമായിട്ടോ സത്യമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അത്രേ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാട്യമായിട്ടോ പരമാര്‍ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
Malayalam Bible POC-ML 2013
എന്നാലെന്ത്‌? ആത്‌മാര്‍ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്‌തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്‌. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്ങനെ ആയാലെന്ത്? സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ എങ്ങനെ ആയിരുന്നാലും ക്രിസ്തുവിനെയാണല്ലോ പ്രസംഗിക്കുന്നത്; അതിൽ ഞാൻ ആനന്ദിക്കുന്നു. അതേ, ഞാൻ ആനന്ദിച്ചുകൊണ്ടേയിരിക്കും,