Philippians 1:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ മാത്രമല്ല, അവിടുത്തെ പ്രതി കഷ്ടത സഹിക്കുവാന്‍കൂടി ഉള്ള വരം ദൈവം നിങ്ങള്‍ക്കു നല്‌കിയിരിക്കുന്നു.
Malayalam (ERV) WBTC Bible
ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്ന ബഹുമതി ദൈവം നിങ്ങള്‍ക്കു നല്‍കി. എന്നാല്‍ അതുമാത്രമല്ല ക്രിസ്തുവിനു വേണ്ടി കഷ്ടം സഹിക്കുന്നു എന്ന ബഹുമതിയും ദൈവം നിങ്ങള്‍ക്കു നല്‍കി. ഇവ രണ്ടും ക്രിസ്തുവിനു പുകഴ്ച കൊണ്ടുവരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.
Malayalam 1992 MBSI
അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവില്‍ വിശ്വസിപ്പാന്‍ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങള്‍ക്കു വരം നല്കിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് ദൈവത്തിൽ നിന്നുള്ളതാകുന്നു. എന്തെന്നാൽ, അവനിൽ വിശ്വസിക്കുവാൻ മാത്രമല്ല, അവനു വേണ്ടി കഷ്ടം അനുഭവിക്കുവാനും കൂടെ ഇത് നിങ്ങൾക്ക് ക്രിസ്തു നിമിത്തം അനുവദിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് ദൈവംതന്നെ വച്ചതാകുന്നു. ക്രിസ്തുവില്‍ വിശ്വസിപ്പാന്‍ മാത്രമല്ല അവനുവേണ്ടി കഷ്ടം അനുഭവിപ്പാനുംകൂടെ നിങ്ങള്‍ക്കു വരം നല്കിയിരിക്കുന്നു.
Malayalam Bible POC-ML 2013
ക്രിസ്‌തുവില്‍ വിശ്വസിക്കാന്‍മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുവിൽ വിശ്വസിക്കാൻവേണ്ടിമാത്രമല്ല; അവിടത്തേക്കുവേണ്ടി പീഡനം സഹിക്കാനുള്ള പ്രത്യേകപദവിയും നിങ്ങൾക്കു ദാനമായി ലഭിച്ചിരിക്കുന്നു.