Philippians 1:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നില്‍ നിങ്ങള്‍ കണ്ടതും, ഇപ്പോള്‍ എന്നെക്കുറിച്ചു കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ തന്നെയാണല്ലോ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
Malayalam (ERV) WBTC Bible
ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നപ്പോള്‍ സുവിശേഷത്തിന്‍റെ എതിരാളികളില്‍ നിന്നും എനിക്കുണ്ടായ ക്ലേശങ്ങള്‍ നിങ്ങള്‍ കണ്ടു. ഇപ്പോള്‍ എനിക്കുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങള്‍ കേള്‍ക്കുന്നു. നിങ്ങള്‍ക്കു തന്നെയും അത്തരം ക്ലേശങ്ങള്‍ ഉണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എങ്കൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.
Malayalam 1992 MBSI
നിങ്ങള്‍ എങ്കല്‍ കണ്ടതും ഇപ്പോള്‍ എന്നെക്കുറിച്ചു കേള്‍ക്കുന്നതുമായ അതേ പോരാട്ടം നിങ്ങള്‍ക്കും ഉണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ നിങ്ങൾ എന്നിൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ച് കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ എങ്കല്‍ കണ്ടതും ഇപ്പോള്‍ എന്നെക്കുറിച്ചു കേള്‍ക്കുന്നതുമായ അതേ പോരാട്ടം നിങ്ങള്‍ക്കും ഉണ്ടല്ലോ.
Malayalam Bible POC-ML 2013
ഒരിക്കല്‍ ഞാന്‍ ചെയ്‌തതായി കണ്ടതും ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതായി നിങ്ങള്‍ കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ത്തന്നെയാണല്ലോ നിങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എനിക്കുള്ളതായി നിങ്ങൾ കണ്ടതും ഞാൻ ഇപ്പോൾ അനുഭവിക്കുന്നതുമായ അതേ കഷ്ടതയിലൂടെയാണല്ലോ നിങ്ങളും ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.