Philippians 2:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[1,2] ക്രിസ്തുവില്‍ വല്ല ഉത്തേജനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്റെ വല്ല പ്രചോദനവും ഉണ്ടെങ്കില്‍, ആത്മാവില്‍ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല പ്രീതിവാത്സല്യവും സഹാനുഭൂതിയും ഉണ്ടെങ്കില്‍, നിങ്ങള്‍ ഏകമനസ്സും ഏകസ്നേഹവും ഉള്ളവരായി ഒത്തിണങ്ങി, ഏകീഭാവത്തോടുകൂടി വര്‍ത്തിച്ച് എന്‍റെ ആനന്ദം പൂര്‍ണമാക്കുക.
Malayalam (ERV) WBTC Bible
നിങ്ങളോട് എന്തെങ്കിലും ചെയ്യുവാന്‍ പറയുവാന്‍ ക്രിസ്തുവില്‍ എനിക്ക് എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? എന്നെ ആശ്വസിപ്പിക്കുവാന്‍ നിങ്ങളുടെ സ്നേഹം നിങ്ങളെ ആഗ്രഹിപ്പിക്കുന്നുണ്ടോ? ആത്മാവില്‍ നമ്മള്‍ അന്യോന്യം പങ്കു പറ്റുന്നുണ്ടോ? നിങ്ങള്‍ക്കു കരുണയും ദയാലുത്വവും ഉണ്ടോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ,
Malayalam 1992 MBSI
ക്രിസ്തുവില്‍ വല്ല പ്രബോധനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കില്‍, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല ആര്‍ദ്രതയും മനസ്സലിവും ഉണ്ടെങ്കില്‍,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ക്രിസ്തുവിൽ വല്ല പ്രബോധനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കിൽ, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല ആർദ്രതയും മനസ്സലിവും ഉണ്ടെങ്കിൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രിസ്തുവില്‍ വല്ല പ്രബോധനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കില്‍, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല ആര്‍ദ്രതയും മനസ്സലിവും ഉണ്ടെങ്കില്‍,
Malayalam Bible POC-ML 2013
ആകയാല്‍ ക്രിസ്‌തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്‌മാവിലുള്ള കൂട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ