Philippians 2:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവഹിതപ്രകാരം ഇച്ഛിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നത് നിങ്ങളില്‍ വര്‍ത്തിക്കുന്ന ദൈവമാണല്ലോ.
Malayalam (ERV) WBTC Bible
അതെ, ദൈവം നിങ്ങളില്‍ പ്രവര്‍ത്തി ക്കുന്നു. അവനെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള ആഗ്രഹം നിങ്ങളിലുണ്ടാകാന്‍ ദൈവം വഴിയൊരുക്കുന്നു. ഈ കാര്യങ്ങള്‍ ചെയ്യുവാനുള്ള ശക്തിയും ദൈവം തരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു.
Malayalam 1992 MBSI
ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ, തന്റെ പ്രസാദത്തിനുവേണ്ടി ഇച്ഛിക്കുവാനും പ്രവർത്തിക്കുവാനുമായി നിങ്ങളിൽ ദൈവമാണ് പ്രവർത്തിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവര്‍ത്തിക്കുന്നത്.
Malayalam Bible POC-ML 2013
എന്തെന്നാല്‍, തന്‍െറ അഭീഷ്‌ടമനുസരിച്ച്‌ ഇച്‌ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ സദുദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ആഗ്രഹം നൽകി നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്നത് ദൈവമാണ്.