Philippians 2:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലോകത്തില്‍ ജീവന്‍റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ദീപങ്ങളെപ്പോലെ പ്രകാശിക്കുകയും വേണം. അങ്ങനെ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ല എന്നു ക്രിസ്തുവിന്‍റെ പ്രത്യാഗമനനാളില്‍ എനിക്ക് അഭിമാനിക്കുവാന്‍ ഇടയാകും.
Malayalam (ERV) WBTC Bible
ജീവന്‍ തരുന്ന ഉപദേശങ്ങള്‍ നിങ്ങള്‍ അവര്‍ക്കു പകരും. അതുകൊണ്ട് ക്രിസ്തു വീണ്ടും വരുന്പോള്‍ എനിക്കു സന്തോഷിക്കാം. എന്‍റെ പ്രവൃത്തി വെറുതെയായില്ല എന്നോര്‍ത്തും എനിക്കു സന്തോഷിക്കാം. ഞാന്‍ മത്സരത്തില്‍ ഓടി വിജയിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും.
Malayalam 1992 MBSI
അങ്ങനെ ഞാന്‍ ഔടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളില്‍ എനിക്കു പ്രശംസ ഉണ്ടാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ഞാൻ ഓടിയതോ അദ്ധ്വാനിച്ചതോ വെറുതെയായില്ല എന്ന് ക്രിസ്തുവിന്റെ നാളിൽ എനിക്ക് പ്രശംസിക്കുവാൻ കാരണമാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ഞാന്‍ ഓടിയതും അധ്വാനിച്ചതും വെറുതെയായില്ല എന്ന് ക്രിസ്തുവിന്‍റെ നാളില്‍ എനിക്കു പ്രശംസ ഉണ്ടാകും.
Malayalam Bible POC-ML 2013
നിങ്ങള്‍ ജീവന്‍െറ വചനത്തെ മുറുകെപ്പിടിക്കുവിന്‍. അപ്പോള്‍ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ലെന്ന്‌ ക്രിസ്‌തുവിന്‍െറ ദിനത്തില്‍ എനിക്കഭിമാനിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ എന്റെ ഓട്ടവും അധ്വാനവും വൃഥാവായില്ല എന്ന് ക്രിസ്തുവിന്റെ മടങ്ങിവരവിൽ എനിക്ക് അഭിമാനിക്കാം.