Philippians 2:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞു സന്തോഷിക്കേണ്ടതിന് തിമൊഥെയോസിനെ എത്രയുംവേഗം അങ്ങോട്ടയയ്‍ക്കാമെന്നു ഞാന്‍ കര്‍ത്താവായ യേശുവില്‍ പ്രത്യാശിക്കുന്നു.
Malayalam (ERV) WBTC Bible
കര്‍ത്താവായ യേശുവില്‍ പ്രത്യാശകളര്‍പ്പിച്ചു തിമൊഥെയോസിനെ നിങ്ങളുടെ അടുത്തേക്ക് ഉടനെ അയയ്ക്കാമെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ എങ്ങനെയായിരിക്കുന്നു എന്നറിയുന്നതിലും എനിക്ക് സന്തോഷമുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കു മനം തണുക്കേണ്ടതിന്നു തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു.
Malayalam 1992 MBSI
എന്നാല്‍ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കും മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തില്‍ അങ്ങോട്ടു അയക്കാം എന്നു കര്‍ത്താവായ യേശുവില്‍ ഞാന്‍ ആശിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നിങ്ങളുടെ അവസ്ഥ അറിഞ്ഞിട്ട് ഞാൻ ഉന്മേഷവാനാകേണ്ടതിന്, തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ട് അയയ്ക്കാം എന്ന് കർത്താവായ യേശുവിൽ ആശിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ട് എനിക്ക് മനം തണുക്കേണ്ടതിനു തിമൊഥെയൊസിനെ വേഗത്തില്‍ അങ്ങോട്ട് അയയ്ക്കാം എന്ന് കര്‍ത്താവായ യേശുവില്‍ ഞാന്‍ ആശിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞ് എനിക്കു സന്തോഷിക്കാന്‍വേണ്ടി, തിമോത്തേയോസിനെ ഉടനെ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കാമെന്നു കര്‍ത്താവായ യേശുവില്‍ ഞാന്‍ പ്രത്യാശിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവായ യേശുവിന് ഹിതമായാൽ തിമോത്തിയോസിനെ എത്രയുംവേഗം നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞാൻ ആശിക്കുന്നു; അങ്ങനെ നിങ്ങളെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ് എനിക്കും ആനന്ദിക്കാൻ കഴിയും.