Philippians 2:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ സുവിശേഷഘോഷണത്തില്‍ ഒരു മകന്‍ അപ്പന്‍റെ കൂടെ എന്നവണ്ണം എന്നോടൊപ്പം സേവനം അനുഷ്ഠിച്ച തിമൊഥെയോസിന്‍റെ യോഗ്യത നിങ്ങള്‍ക്ക് അറിയാമല്ലോ.
Malayalam (ERV) WBTC Bible
തിമൊഥെയോസ് എങ്ങനെ ഉള്ളവനാണെന്നു നിങ്ങള്‍ക്കറിയാം. സുവിശേഷപ്രചരണത്തിനു ഒരു പുത്രന്‍ തന്‍റെ പിതാവിനെ എന്നപോലെ എന്നോടൊപ്പം നിന്നു സഹായിച്ചു എന്നു നിങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.
Malayalam 1992 MBSI
അവനോ മകന്‍ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങള്‍ അറിയുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഒരു മകൻ തന്റെ അപ്പനെ ശുശ്രൂഷിക്കുന്നതുപോലെ, എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്ത് അവൻ യോഗ്യനെന്ന് തെളിയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോ മകന്‍ അപ്പനു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ സേവ ചെയ്തു എന്നുള്ള അവന്‍റെ സിദ്ധത നിങ്ങള്‍ അറിയുന്നുവല്ലോ.
Malayalam Bible POC-ML 2013
എന്നാല്‍, തിമോത്തേയോസിന്‍െറ സ്വഭാവഗുണം നിങ്ങള്‍ക്കറിയാമല്ലോ. പുത്രന്‍ പിതാവിനോടൊത്ത്‌ എന്നതുപോലെ അവന്‍ എന്നോടൊത്തു സുവിശേഷത്തിനു ശുശ്രൂ ഷ ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, തിമോത്തിയോസിന്റെ സ്വഭാവവൈശിഷ്ട്യം നിങ്ങൾ അറിയുന്നല്ലോ. സുവിശേഷപ്രവർത്തനത്തിൽ, ഒരു പുത്രൻ തന്റെ പിതാവിനോടുകൂടെ എന്നപോലെ, അവൻ എന്നോടൊപ്പം അധ്വാനിച്ചിട്ടുണ്ട്.