Philippians 2:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സഹോദരനും, സഹപ്രവര്‍ത്തകനും, സഹഭടനും, എന്‍റെ ആവശ്യങ്ങളില്‍ എന്നെ പരിചരിക്കുന്നതിനായി നിങ്ങള്‍ അയച്ചവനുമായ എപ്പഫ്രൊദിത്തോസിനെ നിങ്ങളുടെ അടുക്കല്‍ തിരിച്ച് അയയ്‍ക്കേണ്ടത് ആവശ്യം എന്ന് എനിക്കു തോന്നി.
Malayalam (ERV) WBTC Bible
ക്രിസ്തുവിന്‍റെ സൈന്യത്തില്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന എപ്പഫ്രൊദിത്തൊസ് ക്രിസ്തുവില്‍ എന്‍റെ സഹോദരനാണ്. എനിക്കു സഹായം ആവശ്യമായിരുന്നപ്പോള്‍ നിങ്ങള്‍ അവനെ എന്‍റെ അടുക്കലേക്ക് അയച്ചു. ഇപ്പോള്‍ ഞാന്‍ വിചാരിക്കുന്നു അവനെ നിങ്ങളുടെ അടുത്തേക്ക് തിരികെ അയയ്ക്കണമെന്ന്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.
Malayalam 1992 MBSI
എന്നാല്‍ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കല്‍ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ആവശ്യത്തിൽ ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നത് അനിവാര്യം എന്ന് എനിക്ക് തോന്നി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്‍റെ ബുദ്ധിമുട്ടിനു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കല്‍ അയയ്ക്കുന്നത് ആവശ്യം എന്ന് എനിക്കു തോന്നി.
Malayalam Bible POC-ML 2013
എന്‍െറ സഹോദരനും സഹപ്രവര്‍ത്ത കനും സഹയോദ്‌ധാവും നിങ്ങളുടെ അപ്പസ്‌തോലനും എന്‍െറ ആവശ്യങ്ങളില്‍ ശുശ്രൂഷകനുമായ എപ്പഫ്രാദിത്തോസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കേണ്ടതാണെന്ന് ഞാന്‍ കരുതുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹസൈനികനുമായ എപ്പഫ്രൊദിത്തൊസിനെയും നിങ്ങളുടെ അടുക്കലേക്കു തിരിച്ചയയ്ക്കേണ്ടത് ആവശ്യമാണെന്നു ഞാൻ കരുതുന്നു. എന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ നിങ്ങൾ അയച്ച ദൂതനാണല്ലോ അദ്ദേഹം.