Philippians 2:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളെ എല്ലാവരെയും കാണാന്‍ അയാള്‍ അതിയായി ആഗ്രഹിക്കുന്നു. മാത്രമല്ല, താന്‍ രോഗശയ്യയിലായിരുന്നു എന്നു നിങ്ങള്‍ കേട്ടതുകൊണ്ട് അയാള്‍ അത്യന്തം അസ്വസ്ഥനാകുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
നിങ്ങളെ എല്ലാവരേയും കാണുവാന്‍ അവന് വളരെ ആഗ്രഹം ഉള്ളതു കൊണ്ടാണ് ഞാനവനെ അയയ്ക്കുന്നത്. സുഖമില്ലായിരുന്നുവെന്നു നിങ്ങള്‍ അറിഞ്ഞതില്‍ അവന്‍ വ്യസനിച്ചുമിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.
Malayalam 1992 MBSI
അവന്‍ നിങ്ങളെ എല്ലാവരെയും കാണ്മാന് വാഞ്ഛിച്ചും താന്‍ ദീനമായി കിടന്നു എന്നു നിങ്ങള്‍ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തുകൊണ്ടെന്നാൽ, അവൻ നിങ്ങളോട് എല്ലാവരോടും കൂടെ ഇരിക്കുവാൻ വാഞ്ചിച്ചും, താൻ രോഗിയായി കിടന്നു എന്ന് നിങ്ങൾ കേട്ടതുകൊണ്ട് വ്യസനിച്ചുമിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ നിങ്ങളെ എല്ലാവരെയും കാണ്മാന് വാഞ്ഛിച്ചും താന്‍ ദീനമായിക്കിടന്നു എന്ന് നിങ്ങള്‍ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.
Malayalam Bible POC-ML 2013
നിങ്ങളെ എല്ലാവരെയും കാണാന്‍ അവന്‍ അതീവ തത്‌പരനാണ്. കൂടാതെ, താന്‍ രോഗിയാണെന്നു നിങ്ങള്‍കേട്ട തില്‍ അവന്‍ വളരെ അസ്വസ്‌ഥനായിരിക്കുകയുമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ എല്ലാവരെയും കാണാനായി അയാൾ വാഞ്ഛയോടെ കാത്തിരിക്കുന്നു; താൻ രോഗിയാണ് എന്നു നിങ്ങൾ കേട്ടതിനാൽ വ്യാകുലചിത്തനായി കഴിയുകയുംചെയ്യുന്നു.