Philippians 2:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ അയാളെ വീണ്ടും കണ്ട് നിങ്ങള്‍ സന്തോഷിക്കുന്നതിനും എന്‍റെ ഉല്‍ക്കണ്ഠ കുറയുന്നതിനുംവേണ്ടി അയാളെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നു.
Malayalam (ERV) WBTC Bible
അതുകൊണ്ട് അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുവാന്‍ ഞാന്‍ വളരെ ആഗ്രഹിക്കുന്നു. അവനെ കാണുന്പോള്‍ നിങ്ങള്‍ക്ക് സന്തോഷിക്കാം. എനിക്കാകട്ടെ നിങ്ങളെക്കുറിച്ചുള്ള വ്യാകുലത അവസാനിപ്പിക്കുകയും ചെയ്യാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.
Malayalam 1992 MBSI
ആകയാല്‍ നിങ്ങള്‍ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാന്‍ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ നിങ്ങൾ അവനെ വീണ്ടും കാണുമ്പോൾ സന്തോഷിക്കുവാനും, എനിക്ക് ദുഃഖം കുറയുവാനും ഞാൻ അവനെ അധികം താല്പര്യത്തോടെ അയച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ നിങ്ങള്‍ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാന്‍ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
അവനെ നിങ്ങള്‍ വീണ്ടും കണ്ട്‌ സന്തോഷിക്കാനും അങ്ങനെ, എന്‍െറ ദുഃഖം കുറയാനുംവേണ്ടി അവനെ അയയ്‌ക്കാന്‍ ഞാന്‍ അ തീവതത്‌പരനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾതമ്മിൽ വീണ്ടും കണ്ട് ആനന്ദിക്കാനും എന്റെ ദുഃഖം കുറയാനുമായി അയാളെ അങ്ങോട്ട് അയയ്ക്കണമെന്ന് ഞാൻ വളരെ ആഗ്രഹിക്കുന്നു.