Philippians 3:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇനി, എന്‍റെ സഹോദരരേ, കര്‍ത്താവില്‍ ആനന്ദിക്കുക. ഒരേ കാര്യം തന്നെ ആവര്‍ത്തിച്ച് എഴുതുന്നതില്‍ എനിക്കു മടുപ്പു തോന്നുന്നില്ല. അതു നിങ്ങള്‍ക്കു ഉറപ്പു നല്‌കുമല്ലോ.
Malayalam (ERV) WBTC Bible
സഹോദരരേ, ക്രിസ്തുവില്‍ സന്തുഷ്ടരാകുവിന്‍. എഴുതിയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ എനിക്കു പ്രയാസം ഒന്നുമില്ല. കാരണം അതു നിങ്ങളെ സജ്ജരാക്കുവാന്‍ കൂടുതല്‍ സഹായിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒടുവിൽ എന്റെ സഹോദരന്മാരേ, കർത്താവിൽ സന്തോഷിപ്പിൻ. അതേ കാര്യം നിങ്ങൾക്കു പിന്നെയും എഴുതുന്നതിൽ എനിക്കു മടുപ്പില്ല; നിങ്ങൾക്കു അതു ഉറപ്പുമാകുന്നു
Malayalam 1992 MBSI
ഒടുവില്‍ എന്റെ സഹോദരന്മാരേ, കര്‍ത്താവില്‍ സന്തോഷിപ്പിന്‍. അതേ കാര്യം നിങ്ങള്‍ക്കു പിന്നെയും എഴുതുന്നതില്‍ എനിക്കു മടുപ്പില്ല; നിങ്ങള്‍ക്കു അതു ഉറപ്പുമാകുന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒടുവിൽ എന്റെ സഹോദരന്മാരേ, കർത്താവിൽ സന്തോഷിക്കുവിൻ. അതേ കാര്യം നിങ്ങൾക്ക് പിന്നെയും എഴുതുന്നതിൽ എനിക്ക് മടുപ്പില്ല; അത് നിങ്ങൾക്ക് സംരക്ഷണം ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒടുവില്‍ എന്‍റെ സഹോദരന്മാരേ, കര്‍ത്താവില്‍ സന്തോഷിപ്പിന്‍. അതേ കാര്യം നിങ്ങള്‍ക്കു പിന്നെയും എഴുതുന്നതില്‍ എനിക്കു മടുപ്പില്ല; നിങ്ങള്‍ക്ക് അത് ഉറപ്പുമാകുന്നു.
Malayalam Bible POC-ML 2013
എന്‍െറ സഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍. ഒരേ കാര്യം വീണ്ടും എഴുതുന്നതില്‍ എനിക്കു മടുപ്പു തോന്നുന്നില്ല; നിങ്ങള്‍ക്ക്‌ അതു കൂടുതല്‍ സുര ക്‌ഷിതത്വം നല്‍കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ സഹോദരങ്ങളേ! എന്തായാലും, കർത്താവിൽ ആനന്ദിക്കുക. ഞാൻ എഴുതിയതുതന്നെ വീണ്ടും നിങ്ങൾക്ക് എഴുതുന്നതിൽ എനിക്കൊരു മുഷിവുമില്ല; അത് നിങ്ങളുടെ സുരക്ഷിതത്വത്തിന് നല്ലതുമാണ്.