Philippians 3:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[10,11] ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തി അനുഭവവേദ്യമാക്കുകയും, അവിടുത്തെ പീഡാനുഭവങ്ങളില്‍ പങ്കുചേര്‍ന്ന്, മരണത്തില്‍ അവിടുത്തെപ്പോലെ ആയിത്തീരുകയും മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനം പ്രാപിക്കുമെന്നു പ്രത്യാശിക്കുകയും അങ്ങനെ ക്രിസ്തുവിനെ അറിയുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.
Malayalam (ERV) WBTC Bible
എനിക്കാകെ അറിയേണ്ടത്, ക്രിസ്തുവിനെപ്പറ്റിയും മരണത്തില്‍ നിന്ന് ഉയിര്‍ത്തതിനുള്ള അവന്‍റെ ശക്തിയെക്കുറിച്ചുമാണ്. ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ പങ്കുവയ്ക്കാനും മരണത്തില്‍ അവനെപ്പോലെ ആകുവാനും ഞാനാഗ്രഹിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും
Malayalam 1992 MBSI
അവനില്‍ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനിൽ ഇരിക്കേണ്ടതിനും, അവന്റെ മരണത്തിനോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും
Malayalam Bible POC-ML 2013
അത്‌, അവനെയും അവന്‍െറ പുനരുത്‌ഥാനത്തിന്‍െറ ശക്‌തിയെയും ഞാന്‍ അറിയുന്നതിനും അവന്‍െറ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്‍െറ മരണത്തോടു താദാത്‌മ്യപ്പെടുന്നതിനും വേണ്ടിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുവിനെയും അവിടത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയാനും കഷ്ടാനുഭവങ്ങളിൽ പങ്കാളിയായി അവിടത്തെ മരണത്തോട് അനുരൂപപ്പെടാനും,