Philippians 3:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരരേ, ഞാന്‍ അവ നേടിയെടുത്തു എന്നു കണക്കാക്കുന്നില്ല; എന്നാല്‍ ഒന്നു ഞാന്‍ ചെയ്യുന്നു;
Malayalam (ERV) WBTC Bible
സഹോദരരേ, ഇപ്പോഴും ഞാന്‍ ആ ലക്ഷ്യത്തില്‍ എത്തിയിട്ടില്ല എന്ന് എനിക്കറിയാം. എന്നാല്‍ ഞാനെപ്പോഴും ചെയ്യുന്ന ഒരു കാര്യമുണ്ട് പഴയ കാര്യങ്ങള്‍ ഞാന്‍ മറക്കും. എനിക്കു മുന്പിലുള്ള ആ ലക്ഷ്യത്തിലെത്താന്‍ എന്‍റെ പരമാവധി ഞാന്‍ ശ്രമിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.
Malayalam 1992 MBSI
സഹോദരന്മാരേ, ഞാന്‍ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാരേ, ഞാൻ അത് പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, ഞാന്‍ പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല.
Malayalam Bible POC-ML 2013
സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്‍െറ പിന്നിലുള്ളവയെ വിസ്‌മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്‌ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, ഇപ്പോഴും ഞാൻ ആ ലക്ഷ്യം കരഗതമാക്കിയെന്നു കരുതുന്നില്ല; എനിക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, കഴിഞ്ഞതൊക്കെ മറന്ന് മുമ്പിലുള്ളതുമാത്രം ലക്ഷ്യമാക്കി