Philippians 3:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ അന്ത്യം വിനാശമത്രേ. വയറാണ് അവരുടെ ദൈവം; ലജ്ജാകരമായതില്‍ അവര്‍ അഭിമാനം കൊള്ളുന്നു; ഭൗമികകാര്യങ്ങളെക്കുറിച്ചുമാത്രം അവര്‍ ചിന്തിക്കുന്നു.
Malayalam (ERV) WBTC Bible
നാശത്തിലേക്കു നയിക്കുംവിധത്തിലാണ് ഇക്കൂട്ടര്‍ ജീവിക്കുന്നത്. അവര്‍ ദൈവത്തെ ശുശ്രൂഷിക്കുന്നില്ല. സ്വന്തം തൃപ്തിക്കുവേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. ലജ്ജാകരമായ പ്രവൃത്തികള്‍ ചെയ്യുന്നതില്‍ അവര്‍ ഊറ്റം അഭിമാനിക്കുന്നു. അവര്‍ ഭൌമിക കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.
Malayalam 1992 MBSI
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതില്‍ അവര്‍ക്കും മാനം തോന്നുന്നു; അവര്‍ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു; അവരുടെ മനസ്സ് ഭൂമിയിലുള്ള കാര്യങ്ങളിലാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായതില്‍ അവര്‍ക്കു മാനം തോന്നുന്നു; അവര്‍ ഭൂമിയിലുള്ളത് ചിന്തിക്കുന്നു.
Malayalam Bible POC-ML 2013
നാശമാണ്‌ അവരുടെ അവസാനം; ഉദരമാണ്‌ അവരുടെ ദൈവം. ലജ്‌ജാകരമായതില്‍ അവര്‍ അഭിമാനംകൊ ള്ളുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ നിത്യനാശത്തിലേക്കു പോകുന്നവരും ശാരീരികസംതൃപ്തിയെ അവരുടെ ദൈവമാക്കി പ്രതിഷ്ഠിച്ചവരും ലജ്ജാകരമായതിൽ അഭിമാനിക്കുന്നവരും ലൗകികകാര്യങ്ങൾമാത്രം ചിന്തിക്കുന്നവരുമാണ്.