Philippians 3:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എനിക്കാണെങ്കില്‍ ബാഹ്യമായ കാര്യങ്ങളെയും ആശ്രയിക്കുവാന്‍ മതിയായ കാരണമുണ്ട്. മറ്റാര്‍ക്കെങ്കിലും ബാഹ്യമായ കാര്യങ്ങളെ ആശ്രയിക്കുവാന്‍ വകയുണ്ടെങ്കില്‍ എനിക്ക് എത്രയധികം!
Malayalam (ERV) WBTC Bible
എനിക്ക് എന്നില്‍ത്തന്നെ വിശ്വസിക്കാമെങ്കിലും ഞാന്‍ എന്നില്‍ ആശ്രയിക്കില്ല. ഒരുവന്‍ തന്നില്‍ത്തന്നെ ആശ്രയിക്കാമെന്നു വിശ്വസിക്കുന്നുവെങ്കില്‍ എനിക്ക് എന്നില്‍ത്തന്നെ ആശ്രയിക്കാന്‍ അതിലും മതിയായ കാരണങ്ങളുണ്ടെന്ന് അവന്‍ അറിയട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം;
Malayalam 1992 MBSI
പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നിരുന്നാലും, എനിക്ക് ജഡത്തിലും ആശ്രയിക്കുവാൻ വകയുണ്ട്; മറ്റാർക്കെങ്കിലും ജഡത്തിൽ ആശ്രയിക്കാം എന്ന് തോന്നിയാൽ എനിക്ക് അധികം;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ട്; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്ന് തോന്നിയാല്‍ എനിക്ക് അധികം;
Malayalam Bible POC-ML 2013
എന്നാല്‍, എനിക്കു ശരീരത്തിലും പ്രത്യാശ വയ്‌ക്കാന്‍ കഴിയും. ശരീരത്തില്‍ പ്രത്യാശയുണ്ട് എന്നു വിചാരിക്കുന്ന ആരെയുംകാള്‍ കൂടുതലായി അതിനുള്ള അവകാശം എനിക്കുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മാനുഷികനേട്ടങ്ങളിൽ ആശ്രയിക്കാൻ നിരവധി കാരണങ്ങൾ എനിക്കുണ്ട്. ഇങ്ങനെയുള്ളവയിൽ ആശ്രയിക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ എനിക്ക് അവരെക്കാൾ അഭിമാനിക്കാൻ കഴിയും: