Philippians 3:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എട്ടാം നാളില്‍ പരിച്ഛേദനം സ്വീകരിച്ചവനാണു ഞാന്‍; ഇസ്രായേല്‍ വംശജനും ബെന്യാമീന്‍ ഗോത്രക്കാരനും തനി എബ്രായനുമാണ്;
Malayalam (ERV) WBTC Bible
ജനിച്ച് എട്ടുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പരിച്ഛേദനയേറ്റു. ഞാന്‍ യിസ്രായേല്യരില്‍ നിന്നുള്ള ബെന്യാമീന്‍ ഗോത്രത്തില്‍പ്പെട്ടവനാണ്. ഞാന്‍ ഒരു എബ്രായനാണ്. എന്‍റെ മാതാ പിതാക്കളും എബ്രായരാണ്. മോശെയുടെ നിയമം എനിക്കു പ്രധാനമാണ്. അക്കാരണം കൊണ്ടാണ് ഞാനൊരു പരീശനായത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;
Malayalam 1992 MBSI
എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍; യിസ്രായേല്‍ജാതിക്കാരന്‍; ബെന്യമീന്‍ ഗോത്രക്കാരന്‍; എബ്രായരില്‍നിന്നു ജനിച്ച എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽ ജാതിക്കാരൻ; ബെന്യാമിൻ ഗോത്രക്കാരൻ; എബ്രായരിൽനിന്ന് ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ച് പരീശൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍; യിസ്രായേല്‍ജാതിക്കാരന്‍; ബെന്യാമീന്‍ഗോത്രക്കാരന്‍; എബ്രായരില്‍നിന്നു ജനിച്ച എബ്രായന്‍; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍;
Malayalam Bible POC-ML 2013
കാരണം, എട്ടാംദിവസം പരിച്‌ഛേദനം ചെയ്യപ്പെട്ടവനാണു ഞാന്‍; ഇസ്രായേല്‍വംശത്തിലും ബഞ്ചമിന്‍ഗോത്രത്തിലും പിറന്നവന്‍; ഹെബ്രായരില്‍നിന്നു ജനി ച്ചഹെബ്രായന്‍; നിയമപ്രകാരം ഫരിസേയന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എട്ടാംദിവസം പരിച്ഛേദനമേറ്റു, ഇസ്രായേൽ വംശജൻ, ബെന്യാമീൻഗോത്രക്കാരൻ, എബ്രായരിൽനിന്നു ജനിച്ച എബ്രായൻ, യെഹൂദ ന്യായപ്രമാണം അനുവർത്തിക്കുന്നതിൽ പരീശൻ,