Philippians 3:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിയമസംഹിത അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന നീതി ഇനി ഇല്ല. പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന നീതിയാണ് ഇപ്പോള്‍ എനിക്കുള്ളത്. ആ നീതി ദൈവത്തില്‍നിന്നുള്ളതും വിശ്വാസത്തില്‍ അധിഷ്ഠിതവുമാകുന്നു.
Malayalam (ERV) WBTC Bible
ക്രിസ്തുവില്‍ ആയിരിക്കുവാന്‍ അത് എന്നെ അനുവദിക്കുന്നു. ഞാന്‍ ക്രിസ്തുവില്‍ ദൈവമുന്പാകെ നീതീകരിക്കപ്പെട്ടവനാണ്. ഈ നീതീകരണം ന്യായപ്രമാണാനുസരണം വഴി ഉണ്ടായതല്ല. അത് വിശ്വാസം വഴി ദൈവത്തില്‍ നിന്നാണ് വരുന്നത്. ദൈവമുന്പാകെ നീതീകരിക്കപ്പെടുന്നതിനു വേണ്ടി ദൈവം, ക്രിസ്തുവിലുള്ള എന്‍റെ വിശ്വാസം ഉപയോഗിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്തനീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു
Malayalam 1992 MBSI
ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിന്നും ന്യായപ്രമാണത്തില്‍നിന്നുള്ള എന്റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കും നലകുന്ന നീതി തന്നേ ലഭിച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ന്യായപ്രമാണത്തിൽനിന്നുള്ള എന്റെ സ്വന്തനീതിയല്ല, പ്രത്യുത, ക്രിസ്തുവിലുള്ള വിശ്വാസംമൂലം, ദൈവം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന നീതി തന്നെ ലഭിച്ച്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തില്‍നിന്നുള്ള എന്‍റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കു നല്കുന്ന നീതിതന്നെ ലഭിച്ച് അവനില്‍ ഇരിക്കേണ്ടതിനും
Malayalam Bible POC-ML 2013
ഇത്‌ ക്രിസ്‌തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്ര. എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്‌; പിന്നെയോ ക്രിസ്‌തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്‌. അതായത്‌, വിശ്വാസത്തെ ആസ്‌പദമാക്കി ദൈവത്തില്‍നിന്നുള്ള നീതി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത് ക്രിസ്തുവിനെ നേടാനും അവിടത്തോട് ഏകീഭവിക്കാനും ന്യായപ്രമാണത്തിലൂടെ ലഭിക്കുന്ന സ്വയനീതിയല്ല; ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന ദൈവികനീതിതന്നെ, വിശ്വാസത്താൽ ലഭിക്കാനുമാണ്.