Philippians 4:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട്, എന്‍റെ സഹോദരരേ, നിങ്ങള്‍ എനിക്ക് എത്ര വാത്സല്യമുള്ളവരാണ്! നിങ്ങളെ കാണുവാന്‍ ഞാന്‍ എത്രകണ്ട് അഭിവാഞ്ഛിക്കുന്നു! എന്‍റെ സന്തോഷവും എന്‍റെ കിരീടവുമായ പ്രിയരേ, ഇങ്ങനെ നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‌ക്കുക.
Malayalam (ERV) WBTC Bible
എന്‍റെ പ്രിയ സഹോദരരേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുകയും കാണുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എനിക്കു ആനന്ദം തരികയും നിങ്ങളെക്കുറിച്ച് അഭിമാനം കൊള്ളിക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോട് പറഞ്ഞതുപോലെ കര്‍ത്താവിനെ തുടര്‍ന്നും പിന്തുടരുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കർത്താവിൽ നിലനില്പിൻ, പ്രിയമുള്ളവരേ.
Malayalam 1992 MBSI
അതുകൊണ്ടു എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കര്‍ത്താവില്‍ നിലനില്പിന്‍, പ്രിയമുള്ളവരേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട്, എന്റെ പ്രിയരും ഞാൻ കാണുവാൻ ആഗ്രഹിക്കുന്നവരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കർത്താവിൽ ഉറച്ചുനിൽക്കുവിൻ, പ്രിയമുള്ളവരേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കര്‍ത്താവില്‍ നിലനില്പിന്‍, പ്രിയമുള്ളവരേ.
Malayalam Bible POC-ML 2013
ആകയാല്‍ പ്രിയപ്പെട്ടവരേ, ഞാന്‍ കാണാനാഗ്രഹിക്കുന്ന, എന്‍െറ സന്തോഷവും കിരീടവുമായ വത്‌സലസഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‍ക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് എന്റെ പ്രിയരും ഞാൻ ഉൽക്കടമായി അഭിലഷിക്കുന്നവരുമായ സഹോദരങ്ങളേ, എന്റെ ആനന്ദവും മകുടവുമായ വത്സലരേ, കർത്താവിനോട് വിശ്വസ്തരായി ഇപ്രകാരംതന്നെ തുടരുക.