Philippians 4:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സുഭിക്ഷതയിലും ദുര്‍ഭിക്ഷതയിലും കഴിയാന്‍ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.
Malayalam (ERV) WBTC Bible
ഞാന്‍ ദരിദ്രനാകുന്പോള്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം. എനിക്ക് ധാരാളം ഉള്ളപ്പോഴും ജീവിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം. സംഭവിക്കുന്ന എന്തിലും സന്തോഷമുള്ളവനാകുന്നത് എങ്ങനെയെന്നും എനിക്കറിയാം. കഴിക്കുവാന്‍ ആഹാരം ഉണ്ടായിരുന്നപ്പോഴും അല്പം മാത്രം ഉണ്ടായിരുന്നപ്പോഴും സന്തോഷമുള്ളവനായിരിക്കുവാന്‍ ഞാന്‍ പഠിച്ചു. എനിക്കാവശ്യമുള്ളത് എല്ലാം ഉണ്ടായിരുന്ന അവസരത്തിലും അവയുടെ അഭാവത്തിലും സന്തോഷിക്കാന്‍ ഞാന്‍ പഠിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.
Malayalam 1992 MBSI
താഴ്ചയില്‍ ഇരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാന്‍ ശീലിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താഴ്ചയിൽ എങ്ങനെ ഇരിക്കണം എന്നും സമൃദ്ധിയിൽ എങ്ങനെ ജീവിക്കണമെന്നും എനിയ്ക്കറിയാം; തൃപ്തനായിരിക്കുന്നതിന്റെയും വിശന്നിരിക്കുന്നതിന്റെയും സമൃദ്ധിയിൽ ഇരിക്കുന്നതിന്റെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്റെയും രഹസ്യം എന്തെന്ന് എല്ലാ സാഹചര്യങ്ങളിലും ഞാൻ പഠിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താഴ്ചയില്‍ ഇരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും എനിക്ക് അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും ബുദ്ധിമുട്ട് അനുഭവിപ്പാനും എല്ലാം ഞാന്‍ ശീലിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
താഴ്‌ന്നനിലയില്‍ ജീവിക്കാന്‍ എനിക്കറിയാം; സമൃദ്‌ധിയില്‍ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട്‌ - അതേ, സുഭിക്‌ഷത്തിലും ദുര്‍ഭിക്‌ഷത്തിലും സമൃദ്‌ധിയിലും ദാരിദ്യ്രത്തിലുമെല്ലാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു.