Philippians 4:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഫിലിപ്പിയിലെ സഹോദരരേ, സുവിശേഷഘോഷണത്തിന്‍റെ ആരംഭത്തില്‍ ഞാന്‍ മാസിഡോണിയയില്‍നിന്നു പുറപ്പെട്ടപ്പോള്‍ നിങ്ങളല്ലാതെ മറ്റൊരു സഭയും വരവുചെലവു കാര്യങ്ങളില്‍ എന്നോടു സഹകരിച്ചില്ലെന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ.
Malayalam (ERV) WBTC Bible
ഞാന്‍ ആദ്യമായി സുവിശേഷം പ്രസംഗിച്ചത്, ഫിലിപ്പിയിലുള്ള നിങ്ങള്‍ സ്മരിക്കുക. മക്കെദോന്യയില്‍ നിന്നു ഞാന്‍ പോന്നപ്പോള്‍ നിങ്ങള്‍ ഒരു സഭ മാത്രമാണ് എന്നെ സഹായിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദൊന്യയിൽനിന്നു പുറപ്പെട്ടാറെ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു.
Malayalam 1992 MBSI
ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തില്‍ ഞാന്‍ മക്കദോന്യയില്‍നിന്നു പുറപ്പെട്ടാറെ നിങ്ങള്‍ മാത്രമല്ലാതെ ഒരു സഭയും വരവുചിലവുകാര്യത്തില്‍ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദൊന്യയിൽനിന്ന് പുറപ്പെട്ടപ്പോൾ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോട് കൂട്ടായ്മ കാണിച്ചില്ല എന്ന് നിങ്ങളും അറിയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തില്‍ ഞാന്‍ മക്കെദോന്യയില്‍നിന്നു പുറപ്പെട്ടാറെ നിങ്ങള്‍ മാത്രമല്ലാതെ ഒരു സഭയും വരവുചിലവു കാര്യത്തില്‍ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്ന് നിങ്ങളും അറിയുന്നു.
Malayalam Bible POC-ML 2013
ഫിലിപ്പിയരേ, സുവിശേഷപ്രചാരണത്തിന്‍െറ ആരംഭത്തില്‍ ഞാന്‍ മക്കെദോനിയാ വിട്ടപ്പോള്‍ നിങ്ങളൊഴികെ മറ്റൊരു സഭയും എന്നോടു കൊടുക്കല്‍വാങ്ങലില്‍ പങ്കു ചേര്‍ന്നില്ലെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മാത്രമല്ല, ഫിലിപ്പിയരേ, ഞാൻ മക്കദോന്യയിൽനിന്ന് യാത്രതിരിച്ച് നിങ്ങൾക്കിടയിൽ സുവിശേഷം പ്രസംഗിച്ച ആദ്യനാളുകളിൽ, നിങ്ങളൊഴികെ മറ്റൊരു സഭയും സാമ്പത്തികകാര്യങ്ങളിൽ എന്നോടു പങ്കാളിത്തം കാണിച്ചില്ല എന്നു നിങ്ങൾക്കറിയാമല്ലോ.