Philippians 4:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ആത്മസുഹൃത്തേ, ആ സ്‍ത്രീകളെ സഹായിക്കണമെന്ന് ഞാന്‍ നിന്നോടപേക്ഷിക്കുന്നു. ജീവന്‍റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ട ക്ലെമന്‍റിനോടും മറ്റു സഹപ്രവര്‍ത്തകരോടുംകൂടി, സുവിശേഷഘോഷണത്തില്‍ എന്നോടൊത്ത് അധ്വാനിച്ചവരാണല്ലോ അവര്‍.
Malayalam (ERV) WBTC Bible
സുഹൃത്തേ, നീ എന്നോട് കൂടെ വിശ്വസ്തതയോടെ സേവിക്കുന്നതു കൊണ്ട് ഈ സ്ത്രീകളെ അതൊക്കെ ചെയ്യുവാന്‍ സഹായിക്കണം എന്നു ഞാന്‍ നിന്നോടാവശ്യപ്പെടുന്നു. ഈ സ്ത്രീകള്‍ സുവിശേഷപ്രസംഗത്തില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ ക്ലേമന്തിനോടും എന്നോടൊപ്പം ഉണ്ടായിരുന്ന മറ്റാള്‍ക്കാര്‍ക്കൊപ്പവുമാണ് പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ പേര്‍ ജീവന്‍റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സാക്ഷാൽ ഇണയാളിയായുള്ളോവേ, അവർക്കു തുണ നില്ക്കേണം എന്നു ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകൾ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു.
Malayalam 1992 MBSI
സാക്ഷാല്‍ ഇണയാളിയായുള്ളോവേ, അവര്‍ക്കും തുണനില്‍ക്കേണം എന്നു ഞാന്‍ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തില്‍ പേരുള്ള ക്ളേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകള്‍ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ പോരാടിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സാക്ഷാൽ എന്റെ വിശ്വസ്തരായ കൂട്ടുവേലക്കാരേ, ആ സ്ത്രീകളെ സഹായിക്കണം എന്ന് ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരോടൊന്നിച്ച്, അവർ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ അദ്ധ്വാനിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സാക്ഷാല്‍ ഇണയാളിയായുള്ളോവേ, അവര്‍ക്കു തുണ നില്ക്കേണം എന്ന് ഞാന്‍ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തില്‍ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകള്‍ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ പോരാടിയിരിക്കുന്നു.
Malayalam Bible POC-ML 2013
കൂടാതെ, എന്‍െറ ആത്‌മസുഹൃത്തേ, ക്ലെമന്‍റ ിനോടും എന്‍െറ മറ്റു സഹപ്രവര്‍ത്തകരോടുംകൂടെ സുവിശേഷത്തിനുവേണ്ടി എന്നോടൊപ്പംപ്രയത്‌നി ച്ചആ സ്‌ത്രീകളെ സഹായിക്കണമെന്ന് ഞാന്‍ നിന്നോട് അഭ്യര്‍ഥിക്കുന്നു. അവരുടെ നാമം ജീവന്‍െറ പുസ്‌തകത്തിലുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജീവപുസ്തകത്തിൽ പേരുള്ള ക്ലെമന്റിനോടും മറ്റു സഹപ്രവർത്തകരോടുംകൂടെ സുവിശേഷഘോഷണത്തിൽ എന്നോടൊപ്പം പൊരുതിയ ഈ സഹോദരിമാരെ സഹായിക്കണേ എന്നാണ് എന്റെ വിശ്വസ്തസഹകാരിയായ നിന്നോട് ഞാൻ അപേക്ഷിക്കുന്നത്.