Proverbs 1:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളെ കൊടുംഭീതി കൊടുങ്കാറ്റുപോലെയും അനര്‍ഥം ചുഴലിക്കാറ്റുപോലെയും ആഞ്ഞടിച്ച് നിങ്ങള്‍ക്ക് കഷ്ടതയും കഠിനവേദനയും ഉണ്ടാകുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ.
Malayalam 1992 MBSI
നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ഭയപ്പെടുന്നത് നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റു പോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നെ.
Malayalam Bible POC-ML 2013
പരിഭ്രാന്തി നിങ്ങളെ പിടികൂടികൊടുങ്കാറ്റുപോലെ പ്രഹരിക്കുമ്പോള്‍, അത്യാഹിതം ചുഴലിക്കാറ്റുപോലെവന്നെത്തുമ്പോള്‍, ദുരിതവും വേദനയും നിങ്ങളെബാധിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത്യാഹിതങ്ങൾ ഒരു കൊടുങ്കാറ്റുപോലെ നിങ്ങൾക്കുമേൽ ആഞ്ഞടിക്കുമ്പോൾ, ദുരന്തങ്ങൾ ചുഴലിക്കാറ്റുപോലെ നിങ്ങളെ തൂത്തെറിയുമ്പോൾ, ദുരിതവും വ്യഥയും നിങ്ങളെ കീഴടക്കുമ്പോൾത്തന്നെ.