Proverbs 10:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിദ്വേഷം മറച്ചുവയ്‍ക്കുന്നവന്‍ വഞ്ചകന്‍, അപവാദം പറയുന്നവന്‍ ഭോഷന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പക മറെച്ചുവെക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ.
Malayalam 1992 MBSI
പക മറെച്ചുവെക്കുന്നവന്‍ പൊളിവായന്‍; ഏഷണി പറയുന്നവന്‍ ഭോഷന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; ഏഷണി പറയുന്നവൻ ഭോഷൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പക മറച്ചുവയ്ക്കുന്നവന്‍ പൊളിവായന്‍; ഏഷണി പറയുന്നവന്‍ ഭോഷന്‍.
Malayalam Bible POC-ML 2013
വിദ്വേഷം മറച്ചുവച്ചുസംസാരിക്കുന്നവന്‍ കള്ളം പറയുന്നു; അപവാദം പറയുന്നവന്‍മൂഢനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയും പരദൂഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഭോഷരാണ്.