Proverbs 11:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരുവന്‍ ഉദാരമായി നല്‌കിയിട്ടും കൂടുതല്‍ സമ്പന്നന്‍ ആയിക്കൊണ്ടിരിക്കുന്നു; മറ്റൊരുവന്‍ കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുത്തൻ വാരിവിതറീട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
Malayalam 1992 MBSI
ഒരുത്തന്‍ വാരിവിതറീട്ടും വര്‍ദ്ധിച്ചുവരുന്നു; മറ്റൊരുത്തന്‍ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുത്തന്‍ വാരിവിതറിയിട്ടും വര്‍ധിച്ചുവരുന്നു; മറ്റൊരുത്തന്‍ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ.
Malayalam Bible POC-ML 2013
ഒരാള്‍ ഉദാരമായി നല്‍കിയിട്ടുംകൂടുതല്‍ ധനികനാകുന്നു; നല്‍കേണ്ടതു പിടിച്ചുവച്ചിട്ടുംമറ്റൊരുവന്‍െറ ദാരിദ്യ്രം വര്‍ധിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു; മറ്റൊരുകൂട്ടം അനധികൃതമായി പിടിച്ചുവെക്കുന്നു, എന്നിട്ടും ദാരിദ്ര്യംമാത്രം ശേഷിക്കുന്നു.