Proverbs 14:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശ്വസ്തനായ സാക്ഷി വ്യാജം പറയുകയില്ല; കള്ളസ്സാക്ഷി വ്യാജം ഉതിര്‍ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു.
Malayalam 1992 MBSI
വിശ്വസ്തസാക്ഷി ഭോഷകു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷകു നിശ്വസിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല; കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശ്വസ്തസാക്ഷി ഭോഷ്ക് പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്ക് നിശ്വസിക്കുന്നു.
Malayalam Bible POC-ML 2013
വിശ്വസ്‌തനായ സാക്‌ഷി കള്ളംപറയുന്നില്ല; കള്ളസ്‌സാക്‌ഷി പൊളി പറഞ്ഞുകൂട്ടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല, എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു.