Proverbs 17:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൈക്കൂലി കൊടുക്കുന്നവന്‍ അതൊരു മാന്ത്രികക്കല്ലെന്നു കരുതുന്നു; അതുകൊണ്ട് എങ്ങോട്ടു തിരിഞ്ഞാലും അഭിവൃദ്ധിപ്പെടാമെന്നാണ് അവന്‍റെ വിചാരം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.
Malayalam 1992 MBSI
സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും; അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സമ്മാനം വാങ്ങുന്നവന് അതു രത്നമായി തോന്നും; അതു ചെല്ലുന്നേടത്തൊക്കെയും കാര്യം സാധിക്കും.
Malayalam Bible POC-ML 2013
കൈക്കൂലി മാന്ത്രികക്കല്ലാണെന്നത്രകൊടുക്കുന്നവന്‍െറ സങ്കല്‍പം; തിരിയുന്നിടത്തെല്ലാം അവന്‍ വിജയം നേടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൈക്കൂലി നൽകുന്നവർക്ക് അതൊരു വശീകരണോപാധിയാണ്; എല്ലാറ്റിലും വിജയം കൈവരിക്കാമെന്ന് അവർ കരുതുന്നു.