Proverbs 18:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കേള്‍ക്കുന്നതിനു മുമ്പ് ഉത്തരം പറഞ്ഞാല്‍ അതു ഭോഷത്തവും ലജ്ജാകരവുമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
Malayalam 1992 MBSI
കേള്‍ക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കേള്‍ക്കുംമുമ്പേ ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.
Malayalam Bible POC-ML 2013
ചോദ്യം മുഴുവന്‍ കേള്‍ക്കുന്നതിനുമുന്‍പ് ഉത്തരം പറയുന്നത് ഭോഷത്തവും മര്യാദകേടുമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കേൾക്കുന്നതിനുമുമ്പേ ഉത്തരം നൽകുന്നത് മടയത്തരവും അപമാനവും ആകുന്നു.