Proverbs 19:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരിഹാസി അടി ഏല്‌ക്കുന്നതു കണ്ടാല്‍ ബുദ്ധിഹീനന്‍ വിവേകം പഠിക്കും; ബുദ്ധിയുള്ളവനെ ശാസിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
Malayalam 1992 MBSI
പരിഹാസിയെ അടിച്ചാല്‍ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവന്‍ പരിജ്ഞാനം പ്രാപിക്കും.
Malayalam Bible POC-ML 2013
പരിഹാസകന്‍ പ്രഹരം ഏല്‍ക്കുന്നതു കണ്ട്‌ അല്‍പബുദ്‌ധികള്‍ വിവേകം പഠിക്കും. ബുദ്‌ധിയുള്ളവന്‍ ശാസനംകൊണ്ടുതന്നെ വിജ്‌ഞാനം നേടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു പരിഹാസിയെ അടിക്കുക, അങ്ങനെ ലളിതമാനസർ വിവേകം അഭ്യസിക്കും; വിവേകിയെ ശാസിക്കുക, അവർ പരിജ്ഞാനം നേടും.