Proverbs 22:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സല്‍പ്പേര് അമൂല്യസമ്പത്തിലും ആഗ്രഹിക്കത്തക്കത്. സത്കീര്‍ത്തി വെള്ളിയെയും പൊന്നിനെയുംകാള്‍ മെച്ചം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനവധിസമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.
Malayalam 1992 MBSI
അനവധിസമ്പത്തിലും സല്‍കീര്‍ത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനവധി സമ്പത്തിലും സൽകീര്‍ത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്.
Malayalam Bible POC-ML 2013
സത്‌കീര്‍ത്തി വലിയസമ്പത്തിനെക്കാള്‍ അഭികാമ്യമാണ്‌. ദയ സ്വര്‍ണത്തെയും വെള്ളിയെയുംകാള്‍വിലയേറിയതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം; ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം.