Proverbs 24:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൊലയ്‍ക്കു കൊണ്ടുപോകുന്നവരെ രക്ഷിക്കുക; കാലിടറി വീഴുന്നവരെ കൊലയാളിയുടെ കൈയില്‍നിന്നു മോചിപ്പിക്കുക;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കൊലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക.
Malayalam 1992 MBSI
മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാന്‍ നോക്കുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക; കൊലക്കളത്തിലേക്ക് വിറച്ച് ചെല്ലുന്നവരെ രക്ഷിക്കുവാൻ ശ്രമിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക; കൊലയ്ക്കായി വിറച്ചു ചെല്ലുന്നവരെ രക്ഷിപ്പാന്‍ നോക്കുക.
Malayalam Bible POC-ML 2013
കൊലയ്‌ക്കു കൊണ്ടുപോകുന്നവരെമോചിപ്പിക്കുക; കൊലക്കളത്തിലേക്കു വലിച്ചിഴയ്‌ക്കപ്പെടുന്നവരെ രക്‌ഷപെടുത്തുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്യായമായി മരണത്തിലേക്കു നയിക്കപ്പെടുന്നവരെ വിടുവിക്കുക; കൊലക്കളത്തിലേക്ക് ഇടറിയിടറി നീങ്ങുന്നവരെ രക്ഷിക്കുക.