Proverbs 28:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു രാജ്യത്ത് അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭരണകര്‍ത്താക്കളുടെ എണ്ണം വര്‍ധിക്കുന്നു. വിവേകവും പരിജ്ഞാനവും ഉള്ള ആളുകള്‍ ഉണ്ടാകുമ്പോള്‍ അതിന്‍റെ സുസ്ഥിരത നീണ്ടുനില്‌ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.
Malayalam 1992 MBSI
ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാര്‍ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവര്‍ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീര്‍ഘമായി നിലക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദേശത്തിലെ അതിക്രമം നിമിത്തം അതിലെ പ്രഭുക്കന്മാർ അനേകം പേരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരം അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാര്‍ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവര്‍ മുഖാന്തരമോ അതിന്‍റെ വ്യവസ്ഥ ദീര്‍ഘമായി നില്ക്കുന്നു.
Malayalam Bible POC-ML 2013
അന്യായം പെരുകുമ്പോള്‍ നാട്ടില്‍പല ഭരണാധിപന്‍മാര്‍ ഉണ്ടാകുന്നു; ബുദ്‌ധിയും പരിജ്‌ഞാനവുമുള്ളവര്‍അതിന്‍െറ സുസ്‌ഥിതിദീര്‍ഘകാലം നിലനിര്‍ത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു രാജ്യം കലഹപൂർണമാകുമ്പോൾ നിരവധി പ്രഭുക്കന്മാർ ഉണ്ടാകുന്നു, എന്നാൽ വിവേകവും പരിജ്ഞാനവുമുള്ള ഭരണാധികാരി സുസ്ഥിരഭരണം കാഴ്ചവെക്കുന്നു.