Proverbs 30:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വേറൊരു കൂട്ടര്‍ എളിയവരെയും മനുഷ്യരുടെ ഇടയില്‍നിന്നു ദരിദ്രരെയും വാളും കത്തിയും പോലുള്ള തങ്ങളുടെ പല്ലുകള്‍കൊണ്ടു കടിച്ചു തിന്നുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാൻ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
Malayalam 1992 MBSI
എളിയവരെ ഭൂമിയില്‍നിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയില്‍നിന്നും തിന്നുകളവാന്‍ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണം മുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാന്‍ തക്കവണ്ണം മുമ്പല്ല് വാളായും അണപ്പല്ല് കത്തിയായും ഇരിക്കുന്നോരു തലമുറ!
Malayalam Bible POC-ML 2013
വാളും കത്തിയും പോലുള്ളപല്ലുകള്‍കൊണ്ടു ദരിദ്രരെയുംഅഗതികളെയും കടിച്ചുതിന്നുന്നചിലരുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ തലമുറയുടെ പല്ലുകൾ വാളുകളും അണപ്പല്ലുകൾ കത്തികളുമാണ്, ഇത് ഭൂമിയിൽനിന്നു ദരിദ്രരെയും മനുഷ്യകുലത്തിൽനിന്നു സഹായാർഹരെയും വിഴുങ്ങുന്നതിനാണ്.