Proverbs 5:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപരിചിതര്‍ നിങ്ങളുടെ സമ്പത്തുകൊണ്ടു പുഷ്‍ടിപ്പെടും; നിങ്ങളുടെ അധ്വാനഫലം അന്യന്മാരുടേതായിത്തീരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു; നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.
Malayalam 1992 MBSI
കണ്ടവര്‍ നിന്റെ സമ്പത്തു തിന്നുകളയരുതു. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടില്‍ ആയ്പോകരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്യർ നിന്റെ സമ്പത്ത് തിന്നുകളയരുത്; നിന്റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കണ്ടവര്‍ നിന്‍റെ സമ്പത്ത് തിന്നുകളയരുത്. നിന്‍റെ പ്രയത്നഫലം വല്ലവന്‍റെയും വീട്ടിൽ ആയിപ്പോകരുത്.
Malayalam Bible POC-ML 2013
അന്യര്‍ നിന്‍െറ സമ്പത്ത്‌ മതിയാവോളംഅപഹരിക്കുകയും നിന്‍െറ അധ്വാനത്തിന്‍െറ ഫലം അവരുടെവീട്ടിലെത്തുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്യർ നിന്റെ സമ്പത്തുകൊണ്ട് ആഘോഷിക്കുകയും നിന്റെ കഠിനാധ്വാനം അന്യഭവനത്തെ സമ്പന്നമാക്കുകയും ചെയ്യാതിരിക്കട്ടെ.