Proverbs 5:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവള്‍ മെയ്യഴകുള്ള പേടമാന്‍; ചാരുതയാര്‍ന്ന മാന്‍കിടാവ്. അവളുടെ പ്രേമം നിന്നെ രമിപ്പിക്കട്ടെ, അവളുടെ സ്നേഹത്താല്‍ നീ എപ്പോഴും മതിമറക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
Malayalam 1992 MBSI
കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ പേടയും പോലെ അവളുടെ സ്തനങ്ങള്‍ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താല്‍ നീ എല്ലായ്പോഴും മത്തനായിരിക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍പേടയുംപോലെ അവളുടെ സ്തനങ്ങള്‍ എല്ലാക്കാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
Malayalam Bible POC-ML 2013
അവള്‍ ചന്തമുള്ളൊരു മാന്‍പേട,സുന്‌ദരിയായ മാന്‍പേടതന്നെ; അവളുടെ സ്‌നേഹം നിന്നെ സദാസന്തോഷംകൊണ്ടു നിറയ്‌ക്കട്ടെ. അവളുടെ പ്രമം നിന്നെ എപ്പോഴുംലഹരി പിടിപ്പിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം— അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ, അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ.